കൊച്ചി: ബാര്‍ കോഴ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കണമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ചെയര്മാന് ജോണി നെല്ലൂര്‍. മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത കാര്യങ്ങളാണ് മുന്നണിയില്‍ ഇപ്പോള്‍ നടക്കുന്നത്.
മുന്നണിയിലെ ഒരു കക്ഷിയുടെ നേതാവിനെതിരേ ഫോണിലൂടെ പോലും മറ്റൊരു കക്ഷിയുടെ നേതാവ് ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമാണ്. പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരേ ഗണേഷ്കുമാര് ആരോപണം ഉന്നയിച്ചത് മുന്നണി മര്യാദയാണെന്ന് പറഞ്ഞ ബാലകൃഷ്ണപിള്ള താന്‍ ചെയ്തത് എന്താണെന്ന് വ്യക്തമാക്കണമെന്നും ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.
അതേസമയം ബിജു രമേശിനെതിരെ ഐ ടി ആക്ട് പ്രകാരം കേസെടുക്കണമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: