തൊടുപുഴ : പുതിയ റേഷന്‍ കാര്‍ഡ് പുതുക്കലും ഫോട്ടോയെടുപ്പും ഒരുമിച്ച് വന്നതോടെ വീട്ടമ്മമാര്‍ പൊരിവെയിലില്‍ വലഞ്ഞു. ഇന്നലെ തൊടുപുഴ താലൂക്കില്‍ മങ്ങാട്ടുകവലയിലും ഒളമറ്റത്തുമായാണ് ഫോട്ടോയെടുക്കല്‍ ക്യാമ്പ് നടന്നത്. മങ്ങാട്ട് കവല സി.എസ്.ഐ പള്ളിഹാളില്‍ മൂന്ന് റേഷന്‍കടകളില്‍ നിന്നായി ആയിരത്തിയഞ്ഞൂറോളം അമ്മമാരാണ് എത്തിയത്.
ഒളമറ്റം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഫോട്ടോയെടുപ്പില്‍ എണ്ണൂറോളം പേരാണ് എത്തിയത്. രാവിലെ ഏഴ് മുതല്‍ ഫോട്ടോയെടുക്കല്‍ കേന്ദ്രങ്ങളില്‍ തിരക്ക് തുടങ്ങിയിരുന്നു. ഒന്‍മ്പത് മണിക്ക് ക്യാമ്പ് ആരംഭിച്ചെങ്കിലും ജീവനക്കാരുടെ അപര്യാപ്തത ഏറെ ബാധിച്ചു.
പ്രായമായ അമ്മമാര്‍ക്ക് പൊരിവെയിലില്‍ മണിക്കൂറുകളോളം ക്യൂ നില്ക്കേണ്ടിവന്നു. പലരും കാത്തുനിന്ന് തലചുറ്റി നിലത്തുവീണു. രേഖകള്‍ പരിശോധിക്കുന്നതിനായി പത്ത് മിനിറ്റിലേറെ സമയമാണ് എടുക്കുന്നത്. ഇതിനാലാണ് ഏറെ ക്ലേശിക്കുന്നത്. തിരിച്ചറിയല്‍ രേഖകളിലേതെങ്കിലും ഒന്ന് പിശക് വന്നാല്‍ വീണ്ടും രേഖകള്‍ ഹാജരാക്കാന്‍ വീണ്ടും ക്യൂനില്ക്കണം. പ്രായമായവരാണ് ഏറെ ക്ലേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: