തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെയും പരിസരപ്രദേശങ്ങളിലെയും റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ പിഡബ്ല്യുഡി ഓഫീസിന് മുന്നില്‍ ഇന്നലെ രാവിലെ 10 മണിക്ക് എരൂര്‍ രാജു കാര്യായാന് ഒറ്റയാള്‍ ഉപവാസസമരം നടത്തി.
പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന്‍വരെ എന്‍എച്ച് റോഡില്‍ നിരവധി പാതാളക്കുഴികളും എസ്എന്‍ ജംഗ്ഷന് മുതല്‍ തൃപ്പൂണിത്തുറയിലെ വിവിധ റോഡുകളിലെ അപകടകരമാംവിധം തകര്‍ന്നുകിടക്കുന്ന കുഴികളും നന്നാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒറ്റയാള്‍ ഉപവാസസമരം നടത്തിയത്.
കഴിഞ്ഞദിവസം എസ്എന്‍ ജംഗ്ഷന് പേട്ട റോഡില്‍ പാതാളക്കുഴിയില്ചാടി നിയന്ത്രണംവിട്ട ബസ് കടയില്‍ ഇടിച്ചുകയറി 25ല്‍പരം യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. വാട്ടര്‍ അതോറിറ്റിക്കാര്‍ കുഴിച്ച കുഴികളും നാളിതുവരെ നന്നാക്കി സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉപവാസസമരം.
സമരത്തെ തുടര്‍ന്ന് എന്‍എച്ച് വിഭാഗത്തിലെ ഇഇ ബീനയും പിഡബ്ല്യുഡി തൃപ്പൂണിത്തുറ എഇ നാരായണപിള്ളയും ഉപവാസസമരം നടത്തിയ രാജു കാര്യായാനുമായി സംസാരിച്ചതുപ്രകാരം രണ്ട് ദിവസത്തിനുള്ളില്‍ എസ്എന്‍ ജംഗ്ഷന് മുതല്‍ പേട്ടവരെയും തൃപ്പൂണിത്തുറയിലെയും റോഡിലെ കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കും എന്ന ഉറപ്പിന്മേല് സൂചനാ ഉപവാസസമരം അവസാനിപ്പിച്ചു. രണ്ടുദിവസത്തിനുള്ളില്‍ റോഡിലെ കുഴികള്‍ മൂടിയില്ലെങ്കില്‍ പാതാളക്കുഴികളില്‍ ഇരുന്ന് സമരം ആരംഭിക്കുമെന്നും രാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: