കടവന്ത്ര: പനമ്പിള്ളിനഗര്‍ ഡിവിഷനിലെ ജനകീയ ആസൂത്രണ പദ്ധതി ചര്‍ച്ച ചെയ്യാന്‍ വിളിച്ചചേര്‍ത്ത വാര്‍ഡ്സഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഭാമ പത്മനാഭന്റെ അധിക്ഷേപകരമായ പ്രതികരണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റണി പൈനുതറ വാര്ഡ്സഭയില്നിന്ന് ഇറങ്ങിപ്പോയി.
കഴിഞ്ഞവര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി നടത്തിപ്പിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി റസിഡന്റ്സ് അസോസിയേഷനുകളും പ്രതിഷേധം നടത്തി. പനമ്പിള്ളിനഗര്‍ ഡിവിഷനിലെ കത്താത്ത 36 വൈദ്യുതിപോസ്റ്റുകളുടെ നമ്പര്‍ സഹിതം ബിജെപി പ്രതിനിധിയായ വാര്‍ഡ് സഭാംഗം സി. സതീശന് അവതരിപ്പിച്ചതോടുകൂടിയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്.
36 പോസ്റ്റുകളിലൊരെണ്ണം മണ്ഡലം പ്രസിഡന്റ് ആന്റണി പൈനുതറയുടെ വീടിന് മുന്നിലുള്ളതാണ്. കഴിഞ്ഞ ആറ് മാസമായി ഈ പോസ്റ്റ് ഉപയോഗശൂന്യമാണെന്ന് ചൂണ്ടിക്കാട്ടി. ഇതിന് മറുപടി പറഞ്ഞ കൗണ്‍സിലര്‍ മണ്ഡലം പ്രസിഡന്റിന്റെ വീട്ടില്‍ വെളിച്ചമുള്ളതുകൊണ്ടാണ് അദ്ദേഹം പരാതി ഒന്നും നല്‍കാത്തതെന്ന് പറഞ്ഞതോടെയാണ് ആന്റണി പൈനുതറ ഇറങ്ങിപ്പോയത്.
ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗത്ത് ഗിരിനഗര്‍ മൈതാനം മതില്‍കെട്ടി തിരിക്കുന്നതിനെതിരെ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളായ എന്‍. ബി. മനോജ്, പി. എം. മത്തായി, ആര്. തോമസ് എന്നിവര്‍ പ്രതിഷേധം അറിയിച്ചു.
സൗത്ത് ഗിരിനഗര്‍ മൈതാനത്ത് മതില്‍കെട്ടി തിരിക്കുന്ന കാര്യം കഴിഞ്ഞ വാര്‍ഡ് സഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ മിനിറ്റ്സില്‍ ഈ വിഷയം കൗണ്‍സിലര്‍ വ്യാജമായി എഴുതിച്ചേര്‍ത്തിരിക്കുകയാണെന്നും ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് മൈതാനം രണ്ടായി വിഭജിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് സൗത്ത് ഗിരിനഗര്‍ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: