പാലക്കാട്: വള്ളുവനാട് ഹിന്ദുമത പരിഷത്ത് ദ്വിതീയ സമ്മേളനം 23, 24, 25 നതീയതികളില് തൃത്താല നിളാതീരത്ത്് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 23ന് വൈകീട്ട് നാലിന് ബ്രഹ്മശ്രീ ഭട്ടിപുത്തില്ലത്ത് രാമാനുജന് അക്കിത്തിരിപ്പാട് ഉദ്ഘാടനം ചെയ്യും.
വള്ളുവനാട് ഹിന്ദുമത പരിഷത്ത് പ്രസിഡന്റ് ടി കെ വിനയഗോപാല്‍ അധ്യക്ഷത വഹിക്കും. ക്ഷേത്രങ്ങളും കേരളീയ സംസ്കാരവും വിഷയത്തില്‍ എല്‍ ഗിരീഷ്കുമാര്‍, ഭഗവ്ദ ഗീതയും യുവാക്കളും വിഷയത്തില്‍ ഫ്രൊഫ കെ ശശികുമാര്‍ പ്രഭാഷണം നടത്തും. 24ന് വൈകീട്ട് നാലിന് രാമായണത്തിലെ കുടുംബസങ്കല്പ്പം വിഷയത്തില്‍ അഡ്വ സുജാത എസ് വര്‍മയും ഭാരതീയ ദര്‍ശനം ആധുനികയുഗത്തില്‍ ആത്മസ്വരൂപാനന്ദയും പ്രഭാഷണം നടത്തും.
25ന് വൈകീട്ട് നാലിന് ബംഗ്ലാദേശികളുടെ കടന്നുകയറ്റവും രാഷ്ടസുരക്ഷയും വിഷയത്തില്‍ കെ പി എസ് ഉണ്ണി പ്രഭാഷണം നടത്തും. ഭാസ്കരന് കോതച്ചിറ പ്രമേയാവതരണം നടത്തും. സമാപന സമ്മേളനം സ്വാമി പ്രഭാകരാനന്ദ ഉദ്ഘാടനം ചെയ്യും. ഡോ രാമകൃഷ്ണശര്‍മ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി, ടി കെ വിനയഗോപാല്‍, കെ പി നാരായണന്, രവീന്ദ്രന്വെളിച്ചപ്പാടി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: