വടക്കഞ്ചേരി: ജീവിതം എന്തെന്ന് അറിയുംമുമ്പേ അച്്ഛനെയും അമ്മയേയും നഷ്ടപ്പെട്ട മൂന്നു കുട്ടികള്അനാഥത്വത്തിന്റെ വേദനയില്‍. കുട്ടികളിപ്പോള്‍ കഴിയുന്നത് ഇപ്പോള്‍ നാട്ടുകാരുടെ തണലില്‍. ആയക്കാട് കൊന്നഞ്ചേരി ചുങ്കത്തൊടിയില്‍ പരേതരായ രാജന്- ശാന്ത ദമ്പതികളുടെ മക്കളായ പതിമൂന്നുകാരി ശ്രുതിരാജ്, 11 വയസുള്ള ശ്രീരാജ്, ഏഴുവയസുകാരി ശ്രീതുരാജ്.
കാന്‍സര്‍ രോഗിയായിരുന്ന അമ്മ ശാന്ത മരിച്ചതിനു പിന്നാലെ മരത്തില്‍നിന്നു വീണ് അച്ഛന് രാജനും മരിച്ചതോടെയാണ് കുട്ടികള്‍ അനാഥത്വത്തിന്റെ ദുരിതങ്ങളിലായത്.
കഴിഞ്ഞ ഡിസംബര്‍ 29നാണ് ശാന്ത മരിച്ചത്. മരത്തില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രാജനും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മരിച്ചു. പ്രായമായ മുത്തശിമാത്രമാണ് ഇവര്‍ക്കിപ്പോള്‍ കൂട്ട്.
അച്്ഛന്റെയും അമ്മയുടെയും ചികിത്സയ്ക്കായി പലയിടത്തു നിന്നു വാങ്ങിയ കടങ്ങളും ഇതിനിടെ കുന്നുകൂടി. മൂന്നര സെന്റ് സ്ഥലത്ത് ഓലഷെഡാണ് ഇവരുടെ വീട്. ഇത് പണയപ്പെടുത്തിയും ചികിത്സകള്‍ക്കായി ബ്ലേഡുകാരനില്‍നിന്നും പണം വാങ്ങിയിരുന്നു. സ്ഥലത്തിന്റെ ആധാരവും മറ്റു രേഖകളും ഈ ബ്ലേഡുകാരന്റെ പക്കലാണ്. ആയക്കാട് എച്ച്എസ്എസിലും എല്‍പി സ്കൂളിലുമായാണ് കുട്ടികള്‍ പഠിക്കുന്നത്.
മാതാപിതാക്കളുടെ ചികിത്സയും മരണവും തുടര്‍ന്നുണ്ടായ അനാഥത്വവും പഠനവും അവതാളത്തിലാക്കി.
കുട്ടികളുടെ ദൈന്യസ്ഥിതി അറിഞ്ഞ് ഒരുനാട് മുഴുവനും ഇവരെ സഹായിക്കാന്‍ രംഗത്തുവന്നിരിക്കുകയാണ്. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് രമണി വിജയന് ചെയര്‍മാനും കെ.എ.ഷക്കീര്‍ ഹുസൈന് കണ്‍വീനറുമായി ശാന്ത- രാജന് കുടുംബസഹായ ജനകീയസമിതി രൂപീകരിച്ചു. ശാന്ത-രാജന് കുടുംബ സഹായ ജനകീയസമിതി, കൊന്നഞ്ചേരി, ആയക്കാട് പി.ഒ., വടക്കഞ്ചേരി, പാലക്കാട് എന്നതാണ് വിലാസം. കണ്ണമ്പ്ര കോര്പറേഷന് ബാങ്കില്‍ 0105001010,12,231 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐഎഫ്എസ്സി കോഡ് 00 00 105.
പ്രതികരിക്കാൻ ഇവിടെ എഴുതുക: