പാലക്കാട്: ഗള്‍ഫ് നാടുകളില്‍ ജോലി വാഗ്്ദാനം ചെയ്ത് ഉദ്യോഗര്‍ഥികളെ ചതിക്കുഴിയില്‍ വീഴത്തുന്ന സംഘങ്ങള്‍ വിണ്ടും സജീവം. മറ്റ് മേഖലകളിലെ തട്ടിപ്പ് കൂടുതല്‍ ലാഭകരമായതിനാല്‍ കുറച്ചുകാലം അത്ര സജിവമല്ലാതിരുന്ന ഗള്‍ഫ് ജോലി തട്ടിപ്പ് വിണ്ടും തലപൊക്കിയിരിക്കുകയാണ്.
ഇത്തരമൊരു സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം കേരള പ്രവാസി ആന്റ് ഗള്‍ഫ് റിട്ടേണ്‍സ് കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ഉന്നയിച്ചു. ഷൊര്‍ണ്ണൂര്‍ കരടിപറമ്പ് മുഹമ്മദ് മുസ്തഫ എന്നയാളാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഭാരവാഹികള്‍ പരാതിപ്പെട്ടു.
ഗള്‍ഫ് നാടുകളിലെത്തുന്ന തൊഴില്‍രഹിതരായവരെ കണ്ടെത്തുകയും ഇവര്‍ക്ക് ജോലി വാഗ്ദാനം ചെയ്യുകയുമാണ് മുസ്തഫയുടെ രീതി. തുടര്‍ന്ന് വ്യാജമദ്യം ഉള്‍പ്പെടെയുള്ളവ കടത്തുന്നതിന് ഉപയോഗപ്പെടുത്തുകയാണത്രെ. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫിലെത്തിയ മുസ്തഫ നിര്‍മാണരംഗത്തും കാര്‍ഷിക രംഗത്തും ഹെല്‍പ്പറായി ജോലി ചെയ്ത കൊണ്ടിരിക്കെയാണ് സൗദിയില്‍ വ്യാജമദ്യവില്പ്പനരംഗത്തേക്ക് തിരിഞ്ഞത്.
പപലപ്പോഴും പിടിക്കപ്പെടുമെ്ന്ന സൂചനലഭിക്കുമ്പോള് വിഗ്ദധമായി മുങ്ങി നാട്ടിലെത്തുകയും പിന്നീട് വ്യാജ പാസ്പോര്ട്ടില് ഗള്‍ഫിലേക്ക് തിരിക്കുകയുമാണ് പതിവ്. വയനാട്ടില്‍ വ്യാജപാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുസ്തഫയുടെ പേരില്‍ കേസുണ്ട്.
വ്യാജപേരുകളിലായി നാലോളം പാസ്പോര്‍ട്ടുകളുള്ള മുസ്തഫയുടെ ചതിക്കുഴിയില്‍പ്പെട്ട് നിരവധിപേരാണ് ഗള്‍ഫ് നാടുകളില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. മുസ്തഫയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണനടത്തണമൊവശ്യപ്പെട്ട് കേന്ദ്രവിദേശമന്ത്രാലയം. കേരളപ്രവാസി ക്ഷേമവകുപ്പ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് സംഘടന പരാതി നല്‍കിയിട്ടുണ്ട്.
മുസ്തഫയുടെ തട്ടി പ്പിനെതിരെ സമഗ്രമായ അന്വേഷണംനടത്തി ശിക്ഷിക്കണമെന്നും ഗള്‍ഫ്നാടുകളില്‍ ഉദ്യോഗര്‍ഥികള്‍ ഇത്തരം ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ പ്രവാസി ബന്ധു ചെയര്മാന് എസ്.അഹമ്മദ്, ലീഗല്‍ അഡൈ്വസര്‍ രാജീവ് രാജധാനി, എച്ച് നുറൂദ്ദീന്‍, സി സുരേഷ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: