ആലപ്പുഴ: പഴയ തിരുമല ക്ഷേത്രത്തില്‍ ഉത്സവത്തിന് ജനുവരി 30ന് കൊടിയേറും. 27ന് സമാപിക്കും. 26ന് ദിഗ്വിജയവും 27ന് ആറാട്ടുമാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിലാണ് കൊടിയേറ്റ്. വൈകിട്ട് ഏഴിന് കോലടി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഗീതസദസ്സ്, വിശേഷാല്‍ ഊഞ്ഞാല് സേവ, ഹരികഥ, സഹസ്ര ദീപാലങ്കാരസേവ, സമാദരണസന്ധ്യ, ഭക്തിഗാനസുധ എന്നിവയുണ്ട്. ഈ വര്‍ഷം ദേവസ്വം നേതൃത്വത്തില്‍ ഭഗവാന് രജതസിംഹാസനം, വാഹനപൂജയ്ക്ക് ഉപയോഗിക്കുന്ന ശകടത്തിന്റെ നവീകരണം, രുദ്രവിലാസം നടപ്പാതയില്‍ തറയോട് വിരിക്കല്‍ എന്നിവ നടപ്പാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: