പൂച്ചാക്കല്‍: പ്രളയം കവര്‍ന്നെടുത്ത പ്രണയം ഫെയ്സ്ബുക്കിലൂടെ സാഫല്യമായി. തൈക്കാട്ടുശേരി സ്രാമ്പിക്കല്‍ അരിമ്പുശേരില് ജേഷിയും ഫിലിപ്പീന്‍സ് സ്വദേശി റോസ്ലിന്റെയും വിവാഹമാണ് ഇന്നലെ നടന്നത്. ഫിലിപ്പീന്‍സില്‍ ഒരുവര്‍ഷം മുമ്പാണ്ടായ പേമാരായില്‍ ഇവര്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള സംവിധാനം ഇല്ലാതായിരുന്നു. വീണ്ടും ബന്ധം പുതുക്കാന്‍ ഫെയ്സ്ബുക്കാണ് തുണയായത്.
ദുബായില്‍ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറാണ് ജേഷി. സമീപത്തെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയാണ് റോസ്ലിന്. അവധിക്ക് ഫിലിപ്പീന്‍സിലേക്ക് മടങ്ങിയപ്പോഴാണ് അവിടെ കനത്ത പ്രളയം ഉണ്ടായത്. പിന്നീട് ഇവര്‍ തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെടുകയായിരുന്നു. രണ്ടാഴ്ച മുമ്പ് തൈക്കാട്ടുശേരിയിലെത്തിയ വധുവിന് വിവാഹത്തിനുള്ള സഭാ നടപടികളും നിയമനടപടികളും ചെയ്തു കൊടുത്തത്. തൈക്കാട്ടുശേരി പള്ളി അധികൃതരായിരുന്നു. തിങ്കളാഴ്ച നടന്ന വിവാഹച്ചടങ്ങില്‍ എ.എം. ആരിഫ് എംഎല്‍എ, ചലച്ചിത്ര താരങ്ങളായ ടോണി, മനുരാജ്, നീനാക്കുറുപ്പ്, സംവിധായകന് ജോയി കെ.മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: