തിരുവനന്തപുരം: സഹകരണ ബാങ്കിന്റെ മൂലധന അപര്യാപ്തത സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിനാല്‍ സഹകരണ മേഖലയിലെ മൂലധന അപര്യാപ്തതയെക്കുറിച്ച്് മാര്‍ച്ച് 31ന് മുന്‍പ് സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെലവു കുറഞ്ഞതും വേഗത്തില്‍ ലഭ്യമാകുന്നതുമായ വായ്പാ സംവിധാനം നിലനിര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആദായനികുതി നിയമത്തിന്റെ ചില പ്രശ്നങ്ങള്‍ സഹകരണ മേഖലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
ഇക്കാര്യം വ്യക്തമാക്കി മുന്‍ കേന്ദ്ര സര്‍ക്കാരിനെയും നിലവിലെ സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സഹകരണ ബാങ്കുകളുടെ അധിക ബാദ്ധ്യത തീര്‍ക്കാന്‍ സംസ്ഥാന സഹകരണ ബാങ്കുകളുടെ ആസ്തികള്‍ വില്‍ക്കണമെന്ന് അധ്യക്ഷനായിരുന്ന മന്ത്രി സി.എന്‍.ബാലകൃഷ്ണന് പറഞ്ഞു. കെ.മുരളീധരന് എംഎല്‍എ, ബാങ്ക് പ്രസിഡന്റ് കുര്യന് ജോയി, എംഡി ഡോ.എസ്.രവീന്ദ്രന്, മുന്‍ പ്രസിഡന്റുമാര്‍, ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: