തിരുവനന്തപുരം: ഘടക കക്ഷികളുടെ പോലും പിന്തുണ നഷ്ടമായ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഭരണത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. കൂടെയുള്ളവര്‍ പ്രത്യക്ഷമായി തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ രംഗത്തു വന്നിരിക്കുകയാണ്. ഭരിക്കാനുള്ള പിന്തുണ നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നും ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമൊരുക്കണമെന്നും വി.മുരളീധരന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അഴിമതിയില്‍ മുങ്ങിനില്ക്കുന്ന സര്‍ക്കാരിനെതിരാണ് ജനഹിതം. ഇടക്കാല തെരഞ്ഞെടുപ്പ് ജനങ്ങളും ആഗ്രഹിക്കുന്നതായി മുരളീധരന് പറഞ്ഞു.
യുഡിഎഫിലെ ഘടകകക്ഷി നേതാവായ ബിലകൃഷ്ണപിള്ളയുടെയും ധനമന്ത്രി കെ.എം.മാണിക്കൊപ്പം നില്ക്കുന്ന പി.സി.ജോര്‍ജ്ജിന്റെയും പുറത്തുവന്ന ഫോണ്സംഭാഷണത്തിലൂടെ മന്ത്രി കെ.എം.മാണി ബാര്‍ മുതലാളിമാരില്‍ നിന്ന് കോഴവാങ്ങിയത് വ്യക്തമായിരിക്കുകയാണ്. കോഴവാങ്ങിയ മാണിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും തെളിഞ്ഞിരിക്കുന്നു. ബാലകൃഷ്ണപിള്ളയുടെ വെളിപ്പെടുത്തലോടെ ബിജുരമേശ് കെ.എം.മാണിക്കെതിരായി ഉന്നയിച്ച കോഴ ആരോപണങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത വന്നിരിക്കുകയാണ്.
മാണിയുടെ കോഴ ഇടപാടുകളെ കുറിച്ച് ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയെ നേരിട്ടു ധരിപ്പിച്ചതായാണ് ഫോണ്‍സംഭാഷണത്തില്‍ അദ്ദേഹം പറയുന്നത്. എന്നിട്ടും നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. കെ.എം.മാണിയുടെ പാര്‍ട്ടിയുടെ നേതാവും സര്‍ക്കാരിന്റെ ചീഫ് വിപ്പുമായ പി.സി.ജോര്‍ജ്ജിനും മാണി കോടികള്‍ കോഴവാങ്ങിയതിനെ കുറിച്ച് വ്യക്തമായി അറിയാം.
ജോര്‍ജ്ജ്, മാണിക്കെതിരെ രഹസ്യ നീക്കം നടത്തുന്നുവെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ നിന്നു മനസ്സിലാകുന്നത്. മാണിക്കെതിരായ നീക്കം ഫലത്തില്‍ ഉമ്മന്ചാണ്ടിക്കെതിരായുള്ളതാണ്. അഴിമതിയില്‍ മുങ്ങി നില്ക്കുന്ന സര്‍ക്കാരിനെതിരാണ് ജനവികാരം. ഘടക കക്ഷികളുടെയും ജനങ്ങളുടെയും പിന്തുണ നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുത്. രാജിവച്ച് പുതിയ ജനവിധി തേടണമെന്ന് വി.മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: