കോട്ടയം : പഞ്ചശില്പി വിശ്വകര്മ്മജരുടേതടക്കമുള്ള പത്ത് സംഘടനകള്‍ സംയുക്തമായി 2015 ട്രെഡീഷണല്‍ ആര്‍ട്ടിസാന്‍സ് മിഷന് ഇന്ത്യ വര്‍ഷമായി ആചരിക്കുന്നു.
ആര്‍ട്ടിസാന്‍സ് വെല്‍ഫെയര്‍ ഓര്ഗനൈസേഷന്, ആള് ഇന്ത്യ ആര്‍ട്ടിസാന്‍സ് ട്രേഡ് യൂണിയന്, വിശാലവിശ്വകര്‍മ്മ ഐക്യവേദി, അഖില ഭാരതീയ വിശ്വകര്‍മ്മ മഹാസഭ, കേരള ആര്‍ട്ടിസാന്‍സ് മഹിളാ സമാജം, ശ്രീ പ്രകാശാനന്ദ അദ്വൈതാശ്രമം, കേരള വിശ്വകര്‍മ്മ സഭ, വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി, അഖില കേരള വിശ്വകര്‍മ്മ മഹാസഭ, തമിഴ് വിശ്വകര്‍മ്മസഭ എന്നീ സംഘടനകളുടെ ഭാരവാഹികളാണ് ഒന്നിച്ച് നീങ്ങാന്‍ തീരുമാനിച്ചത്. മിഷന്റെ ഭാഗമായി സംഘടനാ പ്രതിനിധികള്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും.
പത്രസമ്മേളനത്തില്‍ ദേശീയ കണ്‍വീനര്‍ വി.വിശ്വനാഥന്, ഭാരവാഹികളായ പി. ശിവശങ്കരന്, കെ.സി. മോഹന്‍, പി.ജി. മുരുകന്, സുധാകരന് താഴൂരിഴകത്ത്, വി. മുരളീധരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: