ദേവികുളം (ഇടുക്കി): കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടില്‍ ജോയിസ് ജോര്‍ജ് എം.പിക്കും ബന്ധുക്കള്‍ക്കും വസ്തു കൈമാറിയ അഞ്ച് പേരില്‍ നിന്നും മൊഴിയെടുത്തു.
കൊട്ടാക്കമ്പൂര്‍ സ്വദേശി മാരി, മുരുകന്, ലക്ഷ്മി, ഗണേഷ്, ബാലന് എന്നിവരുടെ മൊഴിയാണ് കേസ് അന്വേഷിക്കുന്ന മൂന്നാര്‍ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന് രേഖപ്പെടുത്തിയത്.
ജോയിസ് ജോര്‍ജിന്റെ കുടുംബത്തിന് വസ്തു നല്കിയ പൂങ്കൊടിയെന്ന സ്ത്രീ മരിച്ചതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാനായില്ല. ലക്ഷ്മിയില്‍ നിന്നാണ് ജോയിസ് ജോര്‍ജ് വസ്തുവാങ്ങിയത്. ബാലനില്‍ നിന്നാണ് ജോയിസ് ജോര്‍ജിന്റെ ഭാര്യ വസ്തുവാങ്ങിയത്.
എസ്.സി വിഭാഗത്തില്‍പ്പെട്ട ആറ് പേരില്‍ നിന്നും നാല് ഏക്കര്‍ വീതം വസ്തു വാങ്ങുന്നതിന് മുഖ്യപങ്ക് വഹിച്ചത് ജോയിസ് ജോര്‍ജ് എംപിയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. വസ്തുവാങ്ങിയവര്ക്കെതിരെ എസ്.എസി എസ്.റ്റി ആക്ട്്, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
2001ലാണ് കൊട്ടാക്കമ്പൂര്‍ ഭൂമിയിടപാട് നടന്നത്. പൊതുപ്രവര്‍ത്തകരായ ബിജു, മുകേഷ് എന്നിവര്‍ ദേവികുളം പോലീസില്‍ നല്കിയ പരാതിയിലാണ് പോലീസ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: