ചേര്‍ത്തല: സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19ന് ചേര്‍ത്തല അരൂക്കുറ്റി റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുമെന്ന് ബിഎംഎസ് മേഖലാ സെക്രട്ടറി എന്‍. വേണുഗോപാല്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പള്ളിച്ചന്തയില്‍ സ്വകാര്യ ബസ് ജീവനക്കാരനായ ജയകുമാറിനെ മറ്റൊരു ബസ് ഉടമ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ചേര്‍ത്തല താലൂക്കില്‍ മുഴുവനും പണിമുടക്ക് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും അര്‍ത്തുങ്കല്‍ പള്ളിയിലെ തിരുനാള്‍ പ്രമാണിച്ച് സമരം ചേര്‍ത്തല-അരൂക്കുറ്റി റൂട്ടിലേക്ക് ഒതുക്കുകയായിരുന്നു. സമരത്തോടനുബന്ധിച്ച് ഇന്ന് രാവിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധമാര്‍ച്ച് എന്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: