മുംബൈ: ദരിദ്രനെന്ന് വിവേചിച്ച് തെരുവുകുട്ടിക്ക് ഭക്ഷണം നിഷേധിച്ച അമേരിക്കന്‍ കമ്പനിയായ മക്ഡൊണാള്‍ഡിന്റെ പൂനെ റസ്റ്ററന്റ് പൂട്ടി. സംഭവം ഒരേ സമയം ഭാരതത്തിലെ സാമൂഹ്യ നീതിയുടെയും സോഷ്യല്‍ മീഡിയയുടെയും ശക്തി തെളിയിക്കുന്നതായി. ജനുവരി 10-ന് നടന്ന സംഭവമാണ് ഈ നടപടികള്‍ക്ക് ആാധരം.
പൂനെയിലെ മക്ഡൊണാള്‍ഡ് കടയില്‍ ഒരു തെരുവുബാലന് കൂള്‍ ഡ്രിങ്ക് വാങ്ങിക്കൊടുക്കാന്‍ ഒരു പെണ്‍കുട്ടി അവനെയും കൂട്ടി ക്യൂ നിന്നു. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഇവിടെ ഭക്ഷണമില്ലെന്ന് ആക്രോശിച്ച് കടയിലെ ജീവനക്കാര്‍ കുട്ടിയെപുറത്താക്കി. കൂടെയുണ്ടായിരുന്ന യുവതി തടയാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. തുടന്ന് കൂള്‍ഡ്രിങ്ക് വാങ്ങിക്കൊടുത്ത ശേഷം യുവതി ഈ വിവരങ്ങള്‍ ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
തുടര്‍ന്ന് കടയ്ക്കെതിരേ ചിലര്‍ പ്രതിഷേധിക്കുകയും ചാണകമെറിയുകയും ചെയ്തു. മുഖ്യമന്ത്രി ഫഡ്നാവിസിന്റെ ശ്രദ്ധയില്‍ ഈ വിഷയം പെട്ടതിനെ തുടര്‍ന്ന് അദ്ദേഹവും ഇടപെട്ടു. തുടര്‍ന്നാണ് ഭക്ഷണ വിതരണത്തില്‍ ഞങ്ങള്‍ക്ക് ഒരുതരത്തിലുള്ള വിവേചനവുമില്ലെന്നും സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ചു നടപടിയെടുക്കാമെന്നു മക്ഡൊണാള്‍ഡ് ഔദ്യോഗികമായി വിശദീകരിച്ചത്. പിന്നീട് കട തല്‍ക്കാലത്തേക്ക് അടയ്ക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിവരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതി ഇത് സാമൂഹ്യനീതിയുടെ വിജയമാണെന്നും സോഷ്യല്‍ മീഡിയയുടെ ശക്തിയാണെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍, കുട്ടിയെ കടയില്‍നിന്നു പുറത്താക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ആരും ജീവനക്കാര്‍ക്കെതിരേ പ്രതികരിക്കാനോ യുവതിയെ പിന്തുണയ്ക്കാനോ തയ്യാറായില്ലെന്നത് ഏറെ ഗൗരവമുള്ള കാര്യമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പേര് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: