ചെങ്ങന്നൂര്‍: പതിമൂന്നുകാരിയെ അയല്‍വാസിയായ എഴുപതുകാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ചെങ്ങന്നൂര്‍ പോലീസില്‍ പരാതി. നെടുവരംകോട് സ്വദേശി ബോബിയാണ് അയല്‍വാസിയായ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച വൈകിട്ട് സ്കൂള്‍വിട്ട് വരുമ്പോഴാണ് സംഭവം. ശൗചാലയത്തില്‍ വിളിച്ച് കയറ്റി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതി ഒളിവിലാണ്. ചെങ്ങന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: