ആലപ്പുഴ: പി. കൃഷ്ണപിളളയുടെ മുഹമ്മ കണ്ണാര്‍കാട്ടെ സ്മാരകം തീവച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ജാമ്യം അനുവദിച്ചു. കേസിലെ രണ്ടാംപ്രതിയും സിപിഎം കണ്ണര്‍കാട് മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായ പി. സാബു, ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്, പ്രമോദ് എന്നിവര്‍ക്കാണ് മജിസ്ട്രേറ്റ് പി.കെ. ശശികുമാര്‍ ജാമ്യം അനുവദിച്ചത്. ചൊവ്വ, ശനി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്നും ജില്ല വിട്ട് പുറത്ത് പോകരുതെന്നും പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ടുമുതല്‍ അഞ്ചുവരെയുളള പ്രതികളാണ് ഇവര്‍. ഒന്നാംപ്രതിയും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യാതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫംഗവുമായ ലതീഷ് ബി.ചന്ദ്രന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ വി. ശിവദാസ്, പി. റോയി എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: