ഹരിപ്പാട്: വ്യാഴാഴ്ച സമാധിയായ മുട്ടം ശ്രീരാമകൃഷ്ണ മഠാധിപതി ശങ്കരാനന്ദ സ്വാമിയുടെ സമാധി ഇരുത്തല് ഔദ്യോഗിക ബഹുമതികളോടെ വലിയകുഴി ഗുരുഭവനത്തില്‍ നടന്നു. ഉച്ചയ്ക്ക് നടന്ന സംസ്കാര ചടങ്ങുകള്‍ക്ക് ശിവഗിരി മഠത്തിലെ സ്വാമി ഋതംഭരാന്ദ, സ്വാമി പരാനന്ദ കാഞ്ഞിരമറ്റം സ്കൂള്‍ ഓഫ് വേദാന്തയിലെ സ്വാമി മുക്താനന്ദ എന്നിവര്‍ നേതൃത്വം നല്കി.
ആലപ്പുഴ എആര്‍ ക്യാമ്പിലെ എസ്ഐ: ഗോപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലാസറ്റ് പോസ്റ്റ് ആലപിച്ചു. സ്വാമിയുടെ മൂത്ത മകന് ദേവദാസാണ് ചിതയ്ക്ക് തീ കൊളുത്തിയത്. രാവിലെ ഒന്‍പതിന് മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തില്‍ പൊതുദര്‍ശനത്തിന് വെച്ച സ്വാമിയുടെ ഭൗതികദേഹത്തില്‍ സച്ചിദാനന്ദ സ്വാമി, ശിവബോധാനന്ദ സ്വാമി തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട നിരവധി പേര് അന്ത്യോപചാരം അര്‍പ്പിച്ചു. വിലാപയാത്ര വീട്ടില്‍ എത്തിയപ്പോഴും സ്വാമിയുടെ ശിഷ്യന്മാരും ഭക്തരും ഉള്‍പ്പെടെ നിരവധി പേര് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ജില്ലാപഞ്ചായത്ത് അംഗം ജോണ്‍ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാധാകൃഷ്ണന് നായര്‍, എസ്.വിനോദ്കുമാര്‍, പി.എം. ചന്ദ്രന്, കാര്‍ത്തികപ്പള്ളി എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് കെ.അശോകപ്പണിക്കര്‍, സെക്രട്ടറി അഡ്വ. രാജേഷ് ചന്ദ്രന്, പ്രൊഫ.സി.എം. ലോഹിതന്‍, ചേപ്പാട് യൂണിയന് പ്രസിഡന്റ് എസ്.സലികുമാര്‍, സെക്രട്ടറി എന്‍.ശോകന്, യോഗം അസി. സെക്രട്ടറി എം.കെ. ശ്രീനിവാസന്, മേഖലാകണ്‍വീനര്‍ ഓമനക്കുട്ടന്, ശാഖായോഗം പ്രസിഡന്റ് എന്‍. നടരാജന്, സെക്രട്ടറി എസ്. നന്ദകുമാര്‍ എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: