മെല്‍ബണ്‍ : ആസ്ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍.
രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ 8 വിക്കറ്റിന് 267 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ മുന്നൂറ് കടക്കുമെന്ന് തോന്നിച്ച ഇന്ത്യന്‍ സ്കോറിനെ മിച്ചല്‍ സ്റ്റാര്‍കിന്റെ ഉജ്ജ്വല ബൗളിംഗാണ് പിടിച്ചു നിര്‍ത്തിയത് . സ്റ്റാര്‍ക് 6 വിക്കറ്റെടുത്തു
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് നല്ല തുടക്കമല്ല ലഭിച്ചത് . ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ശിഖര്‍ ധവാന് പവലിയനില്‍ തിരിച്ചെത്തി . പിന്നീടെത്തിയ അജിങ്ക്യ രഹാനയ്ക്കും അധികം ആയുസ്സുണ്ടായില്ല. 12 റണ്‍സെടുത്ത രഹാനെ വികറ്റ് കീപ്പറിന് പിടി കൊടുത്ത് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ വെറും 33 മാത്രമായിരുന്നു . തുടര്‍ന്ന് ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ജെയിംസ് ഫോക്നറുടെ മുന്നില്‍ കീഴടങ്ങിയതോടെ ഇന്ത്യ വന്‍ തകര്‍ച്ചയെ നേരിട്ടു.
എന്നാല്‍ രോഹിത് ശര്‍മയോടൊപ്പം സുരേഷ് റെയ്ന ചെര്‍ന്നതോടെ സ്കോര്‍ ബോര്‍ഡിന് ജീവന് വച്ചു . ഇരുവരും ചേര്‍ന്ന് എടുത്ത 126 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്താന്‍ സഹായിച്ചത് .
റെയ്ന 51 റണ്‍സെടുത്തു . 45 )0 ഓവറിലെ മഹേന്ദ്ര സിംഗ് ധോണിയുടെ പുറത്താകലാണ് വലിയ സ്കോറിലെത്തുന്നതില്‍ നിന്നും ഇന്ത്യയെ തടഞ്ഞത് . സ്റ്റാര്‍ക്കിന്റെ പന്തില്‍ ധോണി ബൗള്‍ഡാവുകയായിരുന്നു . 9 ബൗണ്ടറികളും നാലു സിക്സറുകളുമായി 138 റണ്‍സെടുത്ത രോഹിത് ശര്‍മ തന്റെ ആറാം സെഞ്ച്വറിയാണ് എം സി ജിയില്‍ നേടിയത്
ആസ്ട്രേലിയക്കു വേണ്ടി പേസ് ബൗളര്‍ ഗുരീന്ദര്‍ സന്ധു ഇന്ന് അരങ്ങേറ്റം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: