ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന് കാരണം കാണിക്കല്‍ നോട്ടീസയച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ നല്കിയ പരാതിയെ തുടര്‍ന്നാണ് തെരഞെടുപ്പ് കമ്മീഷന്റെ നടപടി.
ബിജെപി അദ്ധ്യക്ഷന്‍ സതീഷ് ഉപാദ്ധ്യയ്ക്ക് ദില്ലിയില്‍ വൈദ്യുതി വിതരണം ചെയ്യുന്ന റിലയന്‍സിന്റെ സേവനദാതാക്കളായ എന്സിഎന്എല് ഇന്‍ഫോ മിഡിയ കമ്പനിയില്‍ ഓഹരി പങ്കാളിത്തം ഉണ്ടെന്നായിരുന്നു കേജ്രിവാളിന്റെ ആരോപണം.
ഇത് തെളിയിക്കുന്ന രേഖകളും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള് പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കേജ്രിവാള് സതീഷ് ഉപധ്യായക്കെതിരെ ആരോപണം ഉന്നയിച്ചത്. ഈ ആരോപണത്തിനെതിരെയാണ് സതീഷ് ഉപാധ്യായ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
വ്യക്തിപരമായി അധിക്ഷേപിച്ചതിലൂടെയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിലൂടെയും കേജ്രിവാള് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
ബിജെപി ദില്ലിയില്‍ വര്‍ഗീയ സംഘര്മുണ്ടാക്കാന് ശ്രമിക്കുന്നുവെന്ന കേജ്രിവാളിന്റെ ആരോപണം ചട്ട ലംഘനമാണെന്നും ബിജെപി പരാതിയില്‍ പറയുന്നു.
പരാതിയില്‍ കഴമ്പുണ്ടെന്ന കമ്മീഷന്റെ പ്രാഥമിക നിഗമനത്തെ തുടര്‍ന്നാണ് കേജ്രിവാളിന് നോട്ടീസയക്കാന്‍ തീരുമാനിച്ചത്. ആരോപണങ്ങള്‍ക്ക് ഈ മാസം ഇരുപതിനകം വിശദീകരണം നല്‍കണമെന്ന് കേജ്രിവാളിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: