അന്തിക്കാട്:വീട്ടു കാരുമൊത്ത് നീന്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.കാരമുക്ക് പറത്താട്ടില്‍ രാജീവിന്റെ മകന് വിഷ്ണു(18) വാണ് മരിച്ചത്. പ്ലസ് ടുവിന് ശേഷം അലുമിനിയം ഫാബ്രിക്കേഷന്‍ പഠിക്കാന്‍ പോകുകയാണ് വിഷ്ണു.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ക്ഷേത്ര കുളത്തിലാണ് സംഭവം.
വിഷ്ണുവും കൂട്ടുകാരായ മൂന്ന് പേരും ചേര്‍ന്നാണ് കുളത്തില്‍ കുളിക്കാനിറങ്ങിയത്.നീന്തുന്നതിനിടെ കരയില്‍ നിന്നും പത്ത് മീറ്റര്‍ അകലെ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.
കൂട്ടുകാര്‍ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്.ഇതിനിടെ ചിലര്‍ അന്തിക്കാട് പോലീസില്‍ വിവരമറിയീച്ചു.തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്ശിന്റെ സ്കൂബാ ടീം തിരച്ചില്‍ തുടങ്ങി.
ഒന്നര മണിക്കൂറോളം തിരഞ്ഞാണ് മൃതദേഹം കണ്ടെത്താനായത്.
അമ്മ: സുധ,സഹോദരന്: വിശാഖ്.സ്റ്റേഷന് ഓഫീസര്‍ രാധാക്യഷ്ണന്,ലീഡിങ്ങ് ഫയര്മാന് ശരത്ചന്ദ്രബാബു,ഫയര്മാന് ബിനൂപ്, സജിന്‍ ജോര്‍ജ്ജ്,ഡ്രൈവര്‍ ജോണ്‍ ബ്രിട്ടോ എന്നിവരാണ്മൃതദേഹം കണ്ടെടുത്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: