പാലക്കാട്: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം പൂര്‍ണമായി നടപ്പാക്കി മുുവന്‍ അധ്യാപകരെയും സംരക്ഷിക്കണമെന്ന് ദേശീയ അധ്യാപക പരിഷത് (എന്‍ടിയു) ജില്ലാ സമിതി ആവശ്യപ്പെട്ടു. കേന്ദ്ര നയത്തില്‍ വെള്ളം ചേരക്കാതെ നടപ്പാക്കുകയും സ്ഥാപിത താത്പര്യത്തോടെ തഴച്ചു വളരുന്ന സ്വകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും ചെയ്താല്‍ അധ്യാപകരുടെ തസ്തിക നഷ്ടപ്പെടുന്ന പ്രശ്നത്തിന് പരിഹാരമാകും.
വേണ്ടത്ര ഗൃഹപാഠവും മുന്നൊരുക്കവും വ്യക്തതയുമില്ലാതെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ഇപ്പോള്‍ ഷൈക്കോടതി ചോദ്യം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ്രപത്യേക താത്പര്യമെടുത്ത് അധ്യാപകരെ സംരക്ഷിക്കുകയാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള പ്രചരണമാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്.
ബിഎംഎസ് ഓഫിസില്‍ ചേര്‍ന്ന ജില്ലാ സമിതി യോഗം റവന്യു ജില്ലാ പ്രസിഡണ്ട് എ.ജെ.ശ്രീനി ുദ്ഘാടനം ചെയ്തു. ജി.മധുസൂദനന്പിള്ള് അധ്യക്ഷനായി. ആര്.വേണു ആലത്തൂര്‍, പി.എ.കൃഷ്ണന്‍കുട്ടി, കെ.കേശവനുണ്ണി, എ.ടി.ശ്രീനിവാസന്, പി.മനോജ്, എം.വിനോദ്കുമാര്‍, വി.ആര്.അഭിലാഷ് എന്നിവര്‍ ്രപസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: