ആലുവ: ദേശീയപാതയോരത്ത് മാലിന്യകമ്പാരത്തിന് തീയിട്ടതിനെ തുടര്‍ന്ന് വാഹനയാത്രികരും നാട്ടുകാരും ദുരിതത്തിലായി. ഗാതഗതം തടസപ്പെട്ടു. കാല്‍നട യാത്രികരും പുകശ്വസിച്ച് വിഷമിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ദേശം പുറയാര്‍ പാലത്തിന് സമീപമാണ് സംഭവം. മാലിന്യ കമ്പാരത്തിന് പരിസരവാസികളില്‍ ആരോ തീയിട്ടത് ഉണങ്ങിയ പുല്ലിലേക്കും പകരുകയായിരുന്നു. പഌസ്റ്റിക്ക് മാലിന്യങ്ങളും ഉരുകിയതോടെ കറുത്ത പുക ഉയര്‍ന്നു.ഇതോടെ റോഡിലൂടെ വാഹനങ്ങള്‍ വരുന്നത് കാണാനാകാത്ത അവസ്ഥയിലായിരുന്നു.
പുക ശ്വസിച്ചവര്‍ക്ക് ശ്വാസതടസം നേരിട്ടു. വാഹനങ്ങള്‍ വഴി കാണാതെ നിറുത്തിയിട്ടു. ഇതേതുടര്‍ന്ന് അങ്കമാലിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി ഏറെ നേരം പണിപ്പെട്ടാണ് തീയണച്ചത്. പാലത്തിനോട് ചേര്‍ന്ന് ചെങ്ങല്‍ തോടിലേക്ക് മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ ഏറെ നാളായി പ്രതിഷേധത്തിലാണ്. ഇതിനിടയിലാണ് കൂട്ടിയിട്ട മാലിന്യത്തിന് തീയിട്ടതിനെ തുടര്‍ന്നുണ്ടായ ദുരന്തവും നേരിടേണ്ടി വന്നത്.
അങ്കമാലി ഫയര്‍ സ്റ്റേഷന് ഓഫീസര്‍ വത്സന്, ഫയര്മാന്മാരായ പ്രദീപ്, പൗലോസ്, റജി എസ്. വാര്യര്‍, ശ്രീരാജ്, വിനു, സജാദ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: