പള്ളുരുത്തി: പശ്ചിമകൊച്ചിയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ പിടിമുറുക്കുന്നു. അതിവീര്യമുള്ള കഞ്ചാവുഗുളികകളും കുത്തിവെക്കാനുപയോഗിക്കുന്ന ലഹരിമരുന്നുകളും ഇത്തരം സംഘങ്ങള്‍ വഴിയാണ് വിപണനം നടത്തുന്നതെന്നാണ് രഹസ്യാന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
പള്ളുരുത്തി, കുമ്പളങ്ങി മേഖലകളിലുള്ള മയക്കുമരുന്ന് സംഘങ്ങളില്‍ മൂന്ന് യുവതികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ സജീവമായി മയക്കുമരുന്ന്വിപണനത്തില് ഏര്‍പ്പെടുന്നുണ്ടെന്നും സൂചനയുണ്ട്. മയക്കുമരുന്ന് സംഘങ്ങളെ കുടുക്കാന്‍ പോലീസ് വലവിരിക്കുമ്പോള്‍ പരിചിതമില്ലാത്ത ആളുകളെ രംഗത്തിറക്കി പോലീസിനെ കബൡപ്പിക്കുകയാണ് പതിവ്.
പശ്ചിമകൊച്ചിയിലെ ചില സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെയും മയക്കുമരുന്ന് വിപണനത്തില്‍ സജീവമായി പങ്കാളികളാക്കുന്നുണ്ട്. പുതിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കുന്നുണ്ട്.
പള്ളുരുത്തി, ഇടക്കൊച്ചി, കുമ്പളങ്ങി ഭാഗങ്ങളിലെ മയക്കുമരുന്ന് സംഘങ്ങള്‍ പരസ്പരം യോജിച്ചാണ് നീങ്ങുന്നത്. ലഹരിമരുന്നിന് അടിമപ്പെടാത്ത ചില വന്‍കിട ക്രിമിനലുകളാണ് പള്ളുരുത്തി ഭാഗത്തെ മയക്കുമരുന്ന് സംഘങ്ങളെ നിയന്ത്രിക്കുന്നത്. വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ശക്തമായ അനേ്വഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: