ആലുവ: ശ്രീനാരായണ ഗുരു നൂറു വര്‍ഷം മുമ്പ് രചിച്ച സര്‍വമത പ്രാര്‍ത്ഥനയായ ദൈവദശകം ഉപനിഷത്തുക്കളുടെ സാരസംഗ്രഹമാണെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു.
ഗുരുധര്‍മ്മ പ്രചാരണ സഭ കുറുമശേരി മേഖലയിലെ യൂണിറ്റുകള്‍ സംയുക്തമായി സംഘടിപ്പിച്ച ദൈവദശകം ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. യോഗത്തില്‍ സഭ കേന്ദ്രസമിതി വൈസ് പ്രസിഡന്റ് എം.വി. മനോഹരന് അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം ബ്രഹ്മവിദ്യാലയം മുഖ്യആചാര്യന്‍ സ്വാമി ശാരദാനന്ദ കഌസെടുത്തു. നൂറു കുട്ടികള്‍ ചേര്‍ന്ന് ദൈവദശകം ആലപിച്ചു.
കെ.എസ്. ജെയിന്, പി.സി. ബിബിന്‍, എ.എന്‍. രാമചന്ദന്‍, ടി.എസ്. അരുണ്‍കുമാര്‍, പി.ആര്. നിര്‍മ്മല്‍കുമാര്‍, സുബിത് സൂര്യന്, എം.ആര്. രവികുമാര്‍, ജിഷ ശ്രീധരന്, രേണുക പ്രകാശന്, പി.എന്‍. രാധാകൃഷ്ണന്, കെ.എന്‍. മോഹനന്, പി.എന്‍. ദാമോദരന്‍, രമ തിലകന്, കെ.ജി. സദാശിവന്, സി.കെ. അശോകന് എന്നിവര്‍ പ്രസംഗിച്ചു. എസ്.എന്‍.ഡി.പി യോഗം മുന്‍ ശാഖാ ഭാരവാഹികളെ സ്വാമി ശിവസ്വരൂപാനന്ദ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: