കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ഏക ആശ്രയമായ മുനമ്പം സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ. ബി. കോശി ജില്ലാമെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
നിരന്തരമായി അവധിയെടുക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ജില്ലാകളക്ടറാണ് വിഷയം കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗജത്ത് അബ്ദുള്‍ ജബാര്‍ ജില്ലാകളക്ടര്‍ക്ക് അയച്ച പരാതി പരിഗണനയ്ക്കായി കളക്ടര്‍ കമ്മീഷന് സമര്‍പ്പിക്കുകയായിരുന്നു.
2011 ജൂലൈ 23 ന് മുനമ്പം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ച വനിതാ ഡോക്ടര്‍ വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് ജോലിക്കെത്തിയത്. ആദ്യ നാലുമാസം ജോലിചെയ്ത ശേഷം അവധിയില്‍ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ 6 മാസത്തിനിടയില്‍ ഒരു ദിവസം മാത്രമാണ് ജോലിക്ക് ഹാജരായത്. ചെറിയ കാലയളവില്‍ ലീവെടുക്കുന്നതിനാല് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നില്ല. ഇത്രയും കാലം ശൂന്യവേതന അവധി അനുഭവിക്കുന്നത് ഏതു കാരണത്താലാണെന്ന് കമ്മീഷന് ചോദിച്ചു.
ആരോഗ്യവകുപ്പ് അത്യാവശ്യ സര്‍വ്വീസാണെന്ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തവില്‍ നിരീക്ഷിച്ചു. ഇങ്ങനെയൊരു ഡോക്ടറെ നിയമിച്ചതുകൊണ്ട് പാവപ്പെട്ടവര്‍ക്കും സര്‍ക്കാരിനും പ്രയോനവുമില്ല.
അവധി സമയത്ത് ഡോക്ടര്‍ ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നോ എന്ന് അറിയേണ്ടതുണ്ടെന്നും കമ്മീഷന് നിരീക്ഷിച്ചു. ആഡംബരമായി ഒരു മെഡിക്കല്‍ ഓഫീസറുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും കമ്മീഷന് നിരീക്ഷിച്ചു.
ഡോക്ടര്‍ക്ക് നല്കിയ അവധി നിയമപ്രകാരമാണോ എന്നും എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറും ആരോഗ്യവകുപ്പ് ഡയറക്ടറും അറിയിക്കണം. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിശദീകരണം സമര്‍പ്പിക്കണം. ഫെബ്രുവരി 16 നകം കമ്മീഷന് ആസ്ഥാനത്ത് വിശദീകരണം സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. കേസ് ഫെബ്രുവരി 20 ന് രാവിലെ 11 ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കുമെന്ന് കമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: