കൊട്ടാരക്കര: റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിന് ഫോട്ടോ എടുക്കല്‍ ക്യാമ്പുകള്‍ നാളെ മുതല്‍ മാര്‍ച്ച് 4വരെ നടക്കുകയാണ്. മുതിര്‍ന്ന വനിതാഅംഗത്തിന്റെ ഫോട്ടോ എടുത്താണ് കാര്‍ഡുകള്‍ പുതുക്കുന്നത്. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി മുതിര്‍ന്ന വനിതാഅംഗം ക്യാമ്പുകളില്‍ എത്തണം. 19മുതല്‍ 22വരെ പവിത്രേശ്വരം, കുളക്കട, 23മുതല്‍ 29 വരെ കൊട്ടാരക്കര,മൈലം,മേലില, 29മുതല്‍ ഫെബ്രുവരി 5വരെ എഴുകോണ്‍, നെടുവത്തൂര്‍, കരീപ്ര എന്നീ പഞ്ചായത്തുകളില്‍ ആണ് ക്യാമ്പ്.
5മുതല്‍ 11വരെ വെളിയം, പൂയപ്പള്ളി, വെളിനല്ലൂര്‍, 12മുതല്‍ 18വരെ ചിതറ, കുമ്മിള്‍, 18മുതല്‍ 21വരെ കടയ്ക്കല്‍, ഇട്ടിവ, 24മുതല്‍ 28വരെ വെട്ടിക്കവല. ഉമ്മന്നൂര്‍, 28മുതല്‍ മാര്‍ച്ച് 4വരെ ചടയമംഗലം, നിലമേല്‍, ഇളമാട് എന്നീ പഞ്ചായത്തുകളിലും ക്യാമ്പ് നടക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
കുന്നത്തൂര്‍ താലൂക്കിലെ ഫോട്ടോയെടുപ്പ് 19മുതല്‍ മാര്‍ച്ച് നാലുവരെ നടത്തും. കാര്‍ഡുടമകളുടെ സൗകര്യാര്‍ത്ഥം റേഷന്‍കടകള്‍ക്ക് സമീപമുള്ള സ്കൂളുകള്‍, പഞ്ചായത്ത് ഹാള്‍, ഗ്രന്ഥശാലഹാള് തുടങ്ങിയ സ്ഥാപനങ്ങളാണ് ഫോട്ടോയെടുപ്പ് കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ളത്.
രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുവരെ ഇടവേളയില്ലാതെയാണ് ക്യാമ്പ്. എല്ലാ കാര്‍ഡുടമകളും അതത് കേന്ദ്രങ്ങളില്‍ നിശ്ചിത ദിവസമെത്തി ഫോട്ടോയെടുക്കണമെന്ന് കുന്നത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോട്ടോയെടുപ്പ് കേന്ദ്രങ്ങളെ സംബന്ധിച്ചുള്ള വിശദവിവരം അതത് റേഷന്‍ കടകളില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: