ന്യൂദല്‍ഹി: മുഖ്യമന്ത്രി പദവിയില്‍ അരവിന്ദ് കെജ്‌രിവാളിനേക്കാള്‍ അനുയോജ്യ കിരണ്‍ ബേദിയാണെന്ന് യോഗ ഗുരു ബാബ രാംദേവ്. താനൊരിക്കല്‍ കെജ്‌രിവാളിന് അനുഗ്രഹം നല്‍കിയതാണെന്നും അതിനാല്‍ അയാള്‍ക്കെതിരെ ഒന്നും പറയില്ലെന്നും രാംദേവ് പറഞ്ഞു. തനിക്ക് പറ്റിയ തെറ്റുകള്‍ മനസിലാക്കാനുള്ള ശ്രമത്തിലാണ് കെജ്‌രിവാളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാബാ രാംദേവ് ഇക്കാര്യം പറഞ്ഞത്. ഒരു മുഖ്യമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും ബേദിക്കുണ്ട്, ആദ്യത്തെ ഐപിഎസ് ഉദ്യോഗസ്ഥയാണവര്‍. അവര്‍ക്ക് ദീര്‍ഘദൃഷ്ടിയും കരുത്തുമുണ്ട്. കെജ്‌രിവാളിനെ അപേക്ഷിച്ച് വളരെയധികം അനുഭവജ്ഞാനമുള്ള ബേദി വളരെ സത്യസന്ധയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കിരണ്‍ ബേദി അവസരവാദിയല്ല. അവര്‍ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പമാണെന്നും ബാബ രാംദേവ് പറഞ്ഞു. സംസ്ഥാന പദവിയില്ലാത്ത സാഹചര്യത്തില്‍ ദല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം ചേര്‍ന്നുവേണം പ്രവര്‍ത്തിക്കാന്‍. അതിനാല്‍ മോദി സര്‍ക്കാര്‍ ദല്‍ഹിയില്‍ വന്നാല്‍ മാത്രമേ ജനങ്ങള്‍ക്ക് എന്തെങ്കിലും ലഭിക്കൂ. ബിജെപി, എഎപി, കോണ്‍ഗ്രസ് എന്നിവര്‍ തമ്മിലുള്ള കടുത്ത മത്സരമാണ് ദല്‍ഹി കാണാന്‍ പോകുന്നതെന്നും രാംദേവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: