അനാദിയും അമേയവുമായ ഉറവിടത്തില്‍നിന്ന് ഒഴുകിവന്ന ജ്ഞാനസംഹിതയാണ് വേദങ്ങള്‍. പരമാര്‍ത്ഥിക ജ്ഞാനത്തിന്റെ മാത്രമല്ല, പദാര്‍ത്ഥനിഷ്ഠമായ അറിവിന്റെയും അടിസ്ഥാനം ദിവ്യമായ വേദങ്ങളാണ്. ജ്ഞാനം, കര്‍മം, ഉപാസന എന്നിവയാണ് സാമാന്യേന വേദങ്ങളുടെ വിഷയങ്ങള്‍. ഋഗ്വേദം ജ്ഞാന പ്രധാനവും യജുര്‍വേദം കര്മപ്രധാനവും സാമവേദം ഉപാസനാ പ്രധാനമായും ഇവയുടെയെല്ലാം സമാഹാരമായി അഥര്‍വ വേദവും കണക്കാക്കപ്പെടുന്നു.
വേദത്തില്‍ അധ്യാത്മം കൂടാതെ സംഗീതം, നാട്യം, ഗൃഹസ്ഥാശ്രമ കടമകള്‍, സാമൂഹ്യ രാഷ്ട്രമീമാംസാ ജീവിതം, തത്വശാസ്ത്രം മുതലായ മറ്റ് കലകള്‍ക്കും പ്രാധാന്യം കൊടുക്കുന്നു. ഇക്കാരണത്താല്‍ വേദസംസ്കാരത്തെ സനാദന ധര്‍മം എന്നുവിളിച്ചാദരിക്കുന്നു.
സ്വാമി ദര്‍ശനാനന്ദ സരസ്വതി തയ്യാറാക്കിയ ‘വേദമാധുരി’ എന്ന പുസ്തകത്തില്‍ അഞ്ചു സൂക്തങ്ങളുടെ വ്യാഖ്യാനമാണുള്ളത്.
ഋഗ്വേദത്തിലെ വിഷ്ണു സൂക്തം, ഗണപതി സൂക്തം, ഐക്യമത്യ സൂക്തം എന്നീ സൂക്ത രത്നങ്ങളുടെയും യജുര്‍വേദത്തിലെ മേധാസൂക്തത്തിന്റെയും ഋഗ്വേദത്തിലും യജുര്‍വേദത്തിലും സന്നിഹിതതമായ ഭാഗ്യസൂക്തത്തിന്റെയും അന്വയാര്‍ത്ഥ വിശദമായ ഭാഷ്യമാണ് കുരുക്ഷേത്രയുടെ വൈദിക സാഹിത്യ പരമ്പരയിലെ പുതിയ ഗ്രന്ഥം. മഹാകവി അക്കിത്തത്തിന്റെ ചെറുതെങ്കിലും പ്രൗഡമായ അവതാരിക പുസ്തകത്തിന് മാറ്റുകൂട്ടുന്നു.
സ്വാമി ദര്‍ശനാനന്ദ സരസ്വതി
കുരുക്ഷേത്ര പ്രകാശന്, കൊച്ചി
വില: 100/- പേജ് 120.
പ്രതികരിക്കാൻ ഇവിടെ എഴുതുക: