കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടന്നതോടെ ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 204 പോയിന്റുമായി കോട്ടയവും പാലക്കാടുമാണ് ഇപ്പോള്‍ പട്ടികയില്‍ മുന്നില്‍. തൊട്ടു പിന്നാലെ തൃശൂരും കോഴിക്കോടും. ഇന്ന് 41 ഇനങ്ങളില്‍ മത്സരങ്ങളുണ്ട്.
തൃശൂരിന് 203ഉം കോഴിക്കോടിന് 201 ഉം പോയിന്റ് ലഭിച്ചിട്ടുണ്ട്. പ്രധാന വേദിയായ മോഹനത്തില്‍ ഹയര്‍സെക്കന്റി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യവും ഉച്ചതിരിഞ്ഞ് തിരുവാതിരക്കളിയും നടക്കും. ആണ്‍കുട്ടികളുടെ കേരളനടനം, ഹൈസ്ക്കൂള് വിഭാഗം മാര്‍ഗം കളി, ഹൈസ്ക്കൂള് വിഭാഗം പെണ്‍കുട്ടികളുടെ കുച്ചുപ്പുടി, ചാക്ക്യാര്‍കൂത്ത്, സംസ്കൃത നാടകം തുടങ്ങിയ മത്സരങ്ങളും ഇന്നു വിവിധ വേദികളില്‍ നടക്കും.
ചെണ്ടമേളം, ഗാനമേള, നങ്ങ്യാര്‍കൂത്ത്, ഓട്ടന്തുള്ളല്, ഹൈസ്ക്കൂള് വിഭാഗം ആണ്‍കുട്ടികളുടെ ശാസ്ത്രീയ സംഗീതം, കളഥകളി എന്നിവയും ഇന്നാണ്. അപ്പീല്‍ പ്രവാഹം കാരണം മത്സരങ്ങള്‍ തുടങ്ങാന്‍ ഏറെ വൈകുന്നുണ്ട്.
ആയിരത്തിലേറെ അപ്പീലുകളാണ് സംഘാടകര്‍ക്ക് മുന്നില്‍ എത്തിയത്.പുതിയതായി രൂപീകരിച്ച ബാലാവകാശ കമ്മീഷനിലും മത്സരാര്‍ത്ഥികള്‍ അപ്പീലുകള്‍ സമര്‍പ്പിച്ചു. നൂറിലേറെ വിദ്യാര്‍ത്ഥികളാണ് കമ്മീഷന് അനുവദിച്ച അപ്പീലുമായെത്തിയത്. അപ്പീലുകളുടെ പ്രളയവും മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: