കൊല്ലം: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍(ജെസിഐ) ക്വയിലോണ്‍ മെട്രോയുടെ 12-ാമത് പ്രസിഡന്റായി എ.രത്നകുമാര്‍ ഇന്നു അധികാരമേല്‍ക്കും.
ചിന്നക്കട നാണി ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പോര്‍ട്ട് ആന്‍ഡ് ടൂറിസം ഡയറക്ടര്‍ പി.ഐ. ഷേക്ക്പരീത് മുഖ്യാതിഥിയായിരിക്കും. ജെ.സി.ഐയുടെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള “ശുഭസ്യ ശീഘ്രം’ പദ്ധതി ബിജു പാപ്പച്ചന് ഉദ്ഘാടനം ചെയ്യും.
കേരളത്തില്‍ അപകടകരമായി വര്‍ധിച്ചുവരുന്ന കാന്‍സര്‍ രോഗനിര്മണയത്തിനും അജതിജീവനത്തിനും സാധാരണ ജനങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് ശുഭ സ്യ ശീഘ്രം.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഓങ്കോളജി അസോ. പ്രഫസര്‍ ഡോ. കെ. സുരേഷ്കുമാര്‍, കൊല്ലം ഡി.എം.ഒ ഡോ. ഷാജി എന്നിവര്‍ ഈ പദ്ധതിക്ക് സാങ്കേതിക മേല്‍നോട്ടം വഹിക്കും.
രോഗപ്രതിരോധത്തിനായുള്ള ബോധവല്‍ക്കരണം, രോഗ നിര്‍ണയം, രോഗബാധിതര്‍ക്കുള്ള ചികിത്സാ നിര്‍ദേശം, മാനസിക സമ്മര്‍ദം അതിജീവിക്കാനുള്ള കൗണ്‍സിലിംഗുകള്‍, കാന്‍സര്‍ അതിജീവനത്തിനുള്ള മാര്‍ഗങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
പ്രത്യേകം പരിശീലനം ലഭിച്ച വാളന്റിയര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പദ്ധതി നിര്‍വഹണത്തില്‍ പങ്കാളികളാകും.”പെഴ്സോണ’ പരിശീലന പദ്ധതി ജെ.സി.ഐ സോണ്‍ 22 വൈസ് പ്രസിഡന്റ് ആര്. ബിജുകുമാറും ജയിലുകളിലെ അന്തേവാസികളുടെ മാനസിക പരിവര്‍ത്തനം ലക്ഷ്യമാക്കി ആവിഷ്ക്കരിക്കുന്ന “പുനര്‍ജനി’ സോണ്‍ 22 ഡയറക്ടര്‍ പ്രോഗ്രാംസ് വിനോദ് ശ്രീധരും ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: