കുറുപ്പംപടി: വായ്ക്കരയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ച സ്ഥലം റവന്യൂ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. എറണാകുളം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്. നാട്ടുകാരുടെയും ഹിന്ദുഐക്യവേദിയുടെയും പരാതിയെ തുടര്‍ന്നാണ് പരിശോധന.
കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി വായ്ക്കര ആലിന്‍ചുവടിന് സമീപം പുറമ്പോക്ക് ഭൂമിയില്‍ ഒരു വിഭാഗം ആളുകള്‍ കുരിശ് സ്ഥാപിച്ചത്. ഇതിനെതിരെ നാട്ടുകാരും ഹൈന്ദവസംഘടനകളും റവന്യൂ അധികൃതര്‍ക്ക് നിരവധിതവണ പരാതികള്‍ നല്‍കിയിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ ഇവിടെ ആരാധന നിരോധിച്ചുകൊണ്ട് മൂവാറ്റുപുഴ ആര്‍ഡിഒ നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ആര്‍ഡിഒയുടെ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി ഇപ്പോഴും ഇവിടെ ആരാധന നടന്നുവരുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഈ സാഹചര്യത്തിലാണ് എഡിഎം സ്ഥലത്ത് പരിശോധനക്കെത്തിയത്. പരാതിയെ സംബന്ധിച്ചുള്ള ഫയല്‍ പരിശോധിച്ച് ഉടന്‍ നടപടി സ്വീകരിക്കുമന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം അളന്ന് പുറമ്പോക്ക് തിട്ടപ്പെടുത്തും. കുരിശ് അനധികൃതമായാണ് സ്ഥാപിച്ചിരിക്കുന്നതെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും എഡിഎം പറഞ്ഞു. അസിസ്റ്റന്റ് തഹസീല്‍ദാര്‍ ഷീലാദേവി, വില്ലേജ് ഓഫീസര്‍ എം. രാജേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: