കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് സ്കില്‍ ഡെവലപ്പ്മെന്റ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഇതില്‍ നേരിടുന്ന പ്രധാന വെല്ലുവിളി സ്കില്‍ ഡെവലപ്പ്മെന്റില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരെ ലഭിക്കുന്നില്ല എന്നതാണ്.
ഗള്‍ഫില്‍ നിന്നും തിരികെയെത്തുന്നവരില്‍ പലരും ആധുനിക യന്ത്രവത്ക്കരവുമായി വളരെ അടുത്തിടപഴകിയവരും നിപുണരുമാണ്, അവരെ ഉപയോഗപ്പെടുത്തുകയാണ് സ്കില്‍ ഡെവലപ്പ്മെന്റ് പദ്ധതികള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ഒരു എളുപ്പ വഴി. ആഗോള പ്രവാസി സംഗമത്തിന്റെ ഗള്‍ഫ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് സുതാര്യമാക്കാനും അതു വഴി ഗള്‍ഫ് മലയാളികള്‍ അനുഭവിക്കുന്ന ചൂഷണത്തിന് ഒരു പരിധി വരെ പരിഹാരം കാണാനും ഈ ഗവണ്‍മെന്റ്ിന്റെ ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടെങ്കിലും ആ ശ്രമങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്.
കാരണം റിക്രൂട്ട്മെന്റ് സ്വകാര്യ മേഖലയില്‍ത്തന്നെ നില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് പലരും.
ഏറ്റവും കുറഞ്ഞ സര്‍ക്കാര്‍ ഫീസ് ഈടാക്കി ഗള്‍ഫ് രാജ്യങ്ങലിലേക്ക് പോകാമെന്നിരിക്കെ കുവൈത്തിലേക്കും മറ്റും നഴ്സുമാര്‍ ഉള്‍പ്പെടെ ചേക്കേറുന്നത് പത്തുലക്ഷം വരെ റിക്രൂട്ട്മെന്റ് ഫീസ് നല്‍കിയാണ്.
ഗള്‍ഫില്‍ നിന്നും തിരിച്ചെത്തുന്നരെ സംബന്ധിച്ചാവട്ടെ അവരെ നമ്മല് വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: