കൊച്ചി: സംസ്ഥാനത്തെ കേരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകാന്‍ നീരയുടെ ഉല്പാദനം വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നീര ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ലൈസന്‍സ് ഫെഡറേഷനുകള്‍ക്ക് കൈമാറുന്ന ചടങ്ങ് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ നീര സംസ്ക്കരണ പ്ലാന്റിനുള്ള സബ്സിഡി വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
മന്ത്രി കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. നീരയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിതരണം കെ. വി. തോമസ് എംപി നിര്‍വഹിച്ചു. നാളികേര വികസന ബോര്‍ഡ് ചെയര്മാന് ടി. കെ ജോസ് ആമുഖ പ്രഭാഷണം നടത്തി. എംഎല്‍എമാരായ ഹൈബി ഈഡന്, ഡൊമിനിക് പ്രസന്റേഷന്, ബെന്നി ബഹനാന്, ലൂഡി ലൂയിസ്, കൊച്ചി മേയര്‍ ടോണി ചമ്മണി, ഹോര്‍ട്ടി കോര്‍പ് ചെയര്മാന് ലാല്‍ വര്‍ഗീസ് കല്പകവാടി, ജോയിന്റ് എക്സൈസ് കമ്മീഷ്ണര്‍ ഡി.സന്തോഷ്, നീര കര്‍ഷകരുടെ പ്രതിനിധി ബാബു ജോസഫ്, എസ്സിഎംഎസ് ബയോ സയന്‍സ് ഗവേഷണ വിഭാഗം ഡയറക്ടര്‍ സി. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: