എടത്വ: എടത്വ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പാണ്ടങ്കരി പാലപ്പറമ്പ് കോളനിവാസികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാമെന്ന് ഉറപ്പു നല്കി കബളിപ്പിച്ച എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി ആരംഭിച്ച അനിശ്ചിതകാല നിരാഹരസമരം ആറാംദിവസത്തിലേക്ക് കടന്നു. അഞ്ചുദിവസം നിരാഹാരം അനുഷ്ഠിച്ച ബിജെപി പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് പി.എന്‍. കുഞ്ഞപ്പിയെ പോലീസ് അറസ്റ്റ് ചെയ്ത് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച മുതല്‍ ബിജെപി ബൂത്ത് കമ്മറ്റി സെക്രട്ടറി സജി പാലപ്പറമ്പ് നിരാഹാര സമരം തുടങ്ങി. തുടര്‍ന്നു നടന്ന യോഗത്തില്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ്, ജില്ലാ കമ്മറ്റിയംഗം മണിക്കുട്ടന് ചേലാകാട്, ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് കെ. ബിജു, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ട്രഷറര്‍ വി.ജി. വര്‍ഗീസ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ.എന്‍. കൃഷ്ണന്, ബിഎംഎസ് മേഖലാ വൈസ് പ്രസിഡന്റ് പി.ആര്. സന്തോഷ്, ജി. വിജയകുമാരി, സിനുകുമാര്‍, അനില്‍ മങ്കോട്ടച്ചിറ എന്നിവര്‍ സംസാരിച്ചു. പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിഞ്ഞദിവസം മാന്നാര്‍ സിഐ യോഗം വിളിച്ചെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. ബിന്ദുവും സിപിഎം അംഗങ്ങളും ബഹിഷ്കരിച്ചു. പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നിരാഹരസമരം തുടങ്ങിയ ശേഷം പഞ്ചായത്ത് പ്രസിഡന്റ് ഓഫീസില്‍ പോലും എത്താറില്ല.
കുടിവെള്ളത്തിനായി വലയുന്ന പൊതുജനങ്ങളെ അവഹേളിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭരണസമിതിയുടെയും നിലപാടില്‍ പ്രതിഷേധം വ്യാപകമായി. അടിയന്തരമായി കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നല്കി. ശനിയാഴ്ച രാവിലെ 11ന് ബിജെപിയുടെ നേതൃത്വത്തില്‍ എടത്വായില്‍ റോഡ് ഉപരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: