ചേര്‍ത്തല: പരമ്പരാഗത വ്യവസായങ്ങള്‍ തകരുന്നതിലൂടെ തൊഴിലാളിക്ക് തൊഴില്‍ നഷ്ടപ്പെടുക മാത്രമല്ല ആര്‍ജവമുള്ള സംസ്കാരം നഷ്ടപ്പെടുക കൂടിയാണെന്ന് ബിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. എം.പി. ഭാര്ഗവന് പറഞ്ഞു. ഭാരതീയ മസ്ദൂര്‍ സംഘം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി നടത്തിയ ട്രേഡ് യൂണിയന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമൂലം സാമൂഹ്യ വ്യവസ്ഥിതി തകര്‍ന്ന് ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റം കച്ചവടസംസ്കാരം സൃഷ്ടിച്ചു. കല, സാഹിത്യം തുടങ്ങിയ മേഖലയില്‍ പോലും ഈ സംസ്കാരത്തിന്റെ കടന്നുകയറ്റമുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് സി.ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ. ശ്രീകുമാര്‍ പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ചയും പരിഹാരങ്ങളും എന്ന വിഷയം അവതരിപ്പിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ബാബു ജോര്‍ജ് എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി. രാജശേഖരന് സ്വാഗതവും, മേഖലാ സെക്രട്ടറി എന്‍. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: