ആലപ്പുഴ: പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന വിതരണം ജനുവരി 18നും ഫെബ്രുവരി 22നും നടക്കും. തുള്ളിമരുന്ന് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ അഞ്ചുവയസില്‍ താഴെയുള്ള 1,51,155 കുട്ടികള്‍ക്കാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, സാമൂഹ്യ- പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, റെയില്‍വേ-ബസ് സ്റ്റേഷനുകള്‍, ബോട്ടുജെട്ടി എന്നിവിടങ്ങളിലുള്‍പ്പെടെ 1209 ബൂത്തുകളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. 30 മൊബൈല്‍ ബൂത്തുകളും 33 ട്രാന്‍സിറ്റ് ബൂത്തുകളും പ്രതിരോധമരുന്ന് വിതരണത്തിനായി ക്രമീകരിച്ചിട്ടുണ്ട്.
മരുന്നു വിതരണം കഴിഞ്ഞുള്ള രണ്ടുദിവസങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി പ്രതിരോധ മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് നല്‍കുമെന്ന് ഡപ്യൂട്ടി ഡിഎംഒ: ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. ജനുവരി 18ന് രാവിലെ എട്ടിന് കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിക്കും. മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. മോഹന്‍ കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: