കോട്ടയം: സംസ്ഥാനത്തെ ദളിത് ആദിവാസി വിഭാഗങ്ങളിലെ അസംതൃപ്തിയാണ് തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് അവരിലേക്ക് വേരുറപ്പിക്കാന്‍ സാഹചര്യം സൃഷ്ടിക്കുന്നതെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ ധാരയിലേക്ക് ഇവരെ കൊണ്ടുവരാന്‍ കഴിയുന്നില്ല. ഇവരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഖജനാവില്‍നിന്നും
ത്രിതലപഞ്ചായത്തുകളിലൂടെയും വിവിധ വകുപ്പുകളിലൂടെയും ചെലവഴിച്ച കോടികള്‍ ഇടത്തരക്കാരും രാഷ്ട്രീയക്കാരും തട്ടിയെടുത്തു. 25 വര്‍ഷമായി കേരളത്തിലെ ദളിത് ആദിവാസി വിഭാഗങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിച്ച തുകയുടെ എത്രശതമാനം അവരുടെ കൈകളിലെത്തിയെന്ന് നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: