പാരീസ്: ഷാര്‍ലി ഹെബ്‌ദോയെന്ന ഹാസ്യ ആഴ്ചപ്പതിപ്പിന്റെ ഓഫീസില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റു ചെയ്തു. ഭീകരരെ ആയുധവും മറ്റും നല്‍കി ഇവര്‍ സഹായിച്ചെന്ന് സംശയിച്ചാണ് അറസ്റ്റ്. മൂന്നു ദിവസമായി നടന്ന അക്രമങ്ങളില്‍ 17 പേരാണ് മരിച്ചത്.
അതിനിടെ ബോംബ് വച്ചിട്ടുണ്ടെന്ന ആശങ്കയെത്തുടര്‍ന്ന് പാരീസിലെ ഗരെ ഡെ എല്‍സ്റ്റ് സ്‌റ്റേഷന്‍ ഒഴിപ്പിച്ചു. ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. തെരച്ചിലില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഒന്‍പതു മണിയോടെ സ്‌റ്റേഷന്‍ തുറന്നു.
















