ശ്രീനഗര്‍ : പാക്ക് ഭീകര സംഘടനയായ ലഷ്കര്‍ ഇ തോയ്ബ കമാന്‍ഡര്‍ കശ്മീരില്‍ അറസ്റ്റിലായി. പാക് പൗരനായ അബു മാവ്യ എന്നയാളെ കശ്മീരിലെ ബാരമുള്ള ജില്ലയില്‍ വെച്ച് പ്രത്യേക സംഘം പിടികൂടുകയായിരുന്നു. ചോരു ഏരിയയിലെ ഗ്രാമപ്രമുഖിന്റെ വീട്ടില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന ഇയാള്‍.
വെള്ളിയാഴ്ച രാത്രിയിലാണ് പിടിയിലായത്. എകെ47 തോക്ക് ഉള്‍പ്പടെയുള്ള മാരകായുധങ്ങളും ഇയാളില്‍ നിന്നും കണ്ടെടുത്തതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞദിവസം സുരക്ഷാ ഉദ്യോഗസ്ഥര്‍ അഞ്ച് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇവരുമായി അബുവിനു ബന്ധമുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം സംശയിക്കുന്നതായി കശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് അബ്ദുള്‍ ഗാനി മിര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: