കൊച്ചി: ചോയ്സ് സ്കൂള്‍ കേരളത്തില്‍ വികസനത്തിനൊരുങ്ങുന്നു. കൊച്ചിക്കു പുറമെ ആദ്യപടിയായി തിരുവല്ലയിലും കോഴിക്കോട്ടും പുതിയ സ്കൂളുകള്‍ ആരംഭിക്കും. തിരുവല്ലയില്‍ ജനു. 22-നും, കോഴിക്കോട്ട് ഫെബ്രുവരിയിലും പുതിയ സ്കൂളുകള്‍ക്ക് ശിലാസ്ഥാപനം നടത്തും.
തിരുവല്ലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ശിലാസ്ഥാപനം നിര്‍വഹിക്കുക.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, നടന് മോഹന്‍ലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ ആദ്യഘട്ട വികസനമാണിത്. അടുത്ത ആറു മാസത്തിനിടയില്‍ തിരുവല്ലയിലും കോഴിക്കോട്ടും കിന്റര്ഗാര്ട്ടന് സ്കൂളുകള്‍ ആരംഭിക്കും. ഇവിടെനിന്ന് പഠിച്ചുവരുന്ന കുട്ടികള്‍ക്ക് തുടര്‍ന്ന് പ്രധാന ക്യാംപസിലെ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കാം.
ചോയ്സ് സ്കൂളില്‍ അഡ്മിഷന് തേടുന്നവര്‍ക്ക് കൊച്ചി, കോഴിക്കോട്, തിരുവല്ല എന്നിവിടങ്ങളിലെ സാറ്റലൈറ്റ് സ്കൂളുകള്‍ പ്രയോജനപ്പെടുത്താമെന്ന് ചോയ്സ് ഗ്രൂപ്പ് പ്രസിഡന്റ് ജോസ് തോമസ് പറഞ്ഞു. വരുംതലമുറയ്ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കണമെന്നാണ് തന്റെ കാഴ്ചപ്പാട്.
ജൂണില്‍ പുതിയ കേന്ദ്രങ്ങളില്‍ കിന്റര്ഗാര്ട്ടണുകള് ആരംഭിക്കും. ജനുവരി 23 മുതല്‍ അഡ്മിഷന് നടപടികള്‍ തുടങ്ങും. ംംം.രവീശരലരെവീീഹ.രീാ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ അഡ്മിഷന് ഫോമുകള്‍ ലഭ്യമാണെന്ന് തൃപ്പൂണിത്തുറ ചോയ്സ് സ്കൂള്‍ എച്ച്ആര്‍ വൈസ് പ്രസിഡന്റ് രശ്മി വാസു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: