ആലപ്പുഴ: നഗരസഭാ കൗണ്‍സിലര്‍ വിജയകുമാറിന്റെ പഴവീട്ടിലെ വീടിന് നേരെ കല്ലേറ്. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. തിരുവമ്പാടി-പഴവീട് റോഡിന്റെ ഭാഗത്താണ് വിജയകുമാറിന്റെ ഇരുനില വീട് സ്ഥിതിചെയ്യുന്നത്. അതിന്റെ മുകള്‍നില വിദ്യാര്‍ത്ഥിനികള്‍ക്ക് വാടകയ്ക്ക് താമസിക്കുവാന്‍ കൊടുത്തിരിക്കുകയാണ്. മുകള്‍ നിലയിലെ ജനലാണ് റോഡില്‍ നിന്നും എറിഞ്ഞു തകര്‍ത്തിരിക്കുന്നത്. കല്ലെറിഞ്ഞ് കേടുപാടുണ്ടാക്കിയ അക്രമികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ജി. സുധാകരന് എംഎല്‍എ ആഭ്യന്തര മന്ത്രിയോടാവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് അടിയന്തിര സന്ദേശം ഫാക്സ് മുഖേന മന്ത്രിക്ക് അയച്ചു. സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: