എടത്വ: പാണ്ടങ്കരി ഒന്‍പതാം വാര്‍ഡിലെ പാലപ്പറമ്പ് കോളനിയിലെ ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എന്‍. കുഞ്ഞപ്പിയാണ് നിരാഹാര സമരം അനുഷ്ഠിക്കുന്നത്.
ബിജെപി ജില്ലാ സെക്രട്ടറി സുഗന്ധി രാജ്, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി മിനി ബിജു, ബിജെപി ജില്ലാ കമ്മറ്റിയംഗം മണിക്കുട്ടന് ചേലേകാട്, ബിഎംഎസ് മേഖലാ പ്രസിഡന്റ് സുരേഷ് ബാബു, വൈസ് പ്രസിഡന്റ് പി.ആര്. സന്തോഷ്, സെക്രട്ടറി ജി. വിനു, ബിജീഷ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ട്രഷറര്‍ വി.ജി. വര്‍ഗീസ് എന്നിവരാണ് സമരത്തിന് പിന്തുണയര്‍പ്പിച്ച് എത്തിയത്. സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചു. ശുദ്ധജലം ലഭിച്ച ശേഷമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് ബിജെപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: