കൊച്ചി: പ്രവാസി നിക്ഷേപം പ്രോല്‍സാഹിപ്പിക്കാന്‍ ഭൂപരിഷ്ക്കരണ നിയമങ്ങളില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൈവശം വയ്ക്കാവുന്ന ഭൂപരിധി കൂട്ടുന്നതുള്പ്പെടെയുള്ളതില് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. വ്യവസായ ആവശ്യത്തിനായി ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കും. വ്യവസ്ഥകള്‍ക്ക് വിധേയമായായിരിക്കും ഇളവുകള്‍ അനുവദിക്കുക.
നിക്ഷേപ സംരംഭകര്‍ക്ക് ഭൂപരിഷ്കരണ നിയമത്തില്‍ ഇളവനുവദിക്കും. അഞ്ച് കോടി രൂപ നിക്ഷേപം കൊണ്ടുവരുന്നവര്‍ക്ക് ഒരേക്കറില്‍ ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 50 കോടി മുതല്‍ മുടക്കുന്ന വ്യവസായിക്കു 10 ഏക്കറും ഇളവ് അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ ഗ്ളോബല്‍ എന്‍ആര്‍കെ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിക്ഷേപവും തൊഴിലവസരങ്ങളും സംരംഭകര്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വ്യാവസായികാവശ്യത്തിനുള്ള ഭൂപരിധി നിയമത്തില്‍ ഇളവു നല്‍കുന്നത് സംബന്ധിച്ച് കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: