കോട്ടയം: സിപിഎമ്മിന്റെ ജനസ്വാധീനത്തില്‍ ചോര്‍ച്ചയുണ്ടായെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചടിയാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. സ്വയം വിമര്‍ശനപരമായി ഇതിനെ കാണണമെന്നും ബേബി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം നാലില്‍ നിന്ന് എട്ടായെന്ന് മേനി നടിച്ചിട്ടു കാര്യമില്ല. കേരളത്തിലെ സാഹചര്യത്തില്‍ ഇതില്‍ കൂടുതല്‍ സീറ്റുകള്‍ നേടാമായിരുന്നു. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് നേട്ടമുണ്ടാക്കാനായില്ല.
ബംഗാളിലെ തിരിച്ചടിയാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ബേബി കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: