കൊല്ലം: ദേശീയ ഗെയിംസ് ആരംഭിക്കാന്‍ 16 ദിവസം ശേഷിക്കെ ഹോക്കി സ്റ്റേഡിയം പൂര്‍ത്തിയാകാത്തതില്‍ ഹോക്കി കോമ്പറ്റീഷന് ഡയറക്ടര്‍ക്ക് അതൃപ്തി.
കൊല്ലം ആശ്രാമത്ത് ഹോക്കി സ്റ്റേഡിയം നിര്‍മാണം പത്തു ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹോക്കി കോമ്പറ്റീഷന് ഡയറക്ടര്‍ ഷക്കീല്‍ അഹമ്മദ് ഖുറേഷി സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച്ച നടക്കുന്ന നാഷണല്‍ ഗെയിംസ് ടെക്നിക്കല്‍ കമ്മിറ്റി അവലോകന യോഗത്തിനു മുന്നോടിയായി സ്റ്റേഡിയം നിര്‍മാണ പുരോഗതി വിലയിരുത്താനാണ് ഹോക്കി കോംപറ്റീഷന്‍ ഡയറക്ടര്‍ കൊല്ലത്ത് എത്തിയത്.
അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ഹോക്കി മത്സരം നടത്താനാവശ്യമായ അനുബന്ധ സൗകര്യങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടില്ലെന്ന് സ്റ്റേഡിയം സന്ദര്‍ശിച്ച ഷക്കീല്‍ അഹമ്മദ് ഖുറേഷിക്ക് ബോധ്യപ്പെട്ടു. ഹോക്കി മത്സരത്തിന് അനിവാര്യമായ സംവിധാനങ്ങളെക്കുറിച്ചുപോലും സംഘാടകര്‍ അജ്ഞരായിരുന്നു. കൃത്രിമ ടര്‍ഫ് പുല്‍ത്തകിടി സ്ഥാപിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടില്ല.
ടീമുകള്‍ക്ക് പരിശീലനം നടത്താനുള്ള മൈതാനത്തിന്റെ പണികളും എങ്ങുമെത്തിയിട്ടില്ല. ഹോക്കി കളിക്കാര്‍ക്ക് ഇരിക്കാനുള്ള സണ്‍ഷെയ്—ഡോടു കൂടിയ സബ്സ്റ്റിറ്റിയൂഷന് ബഞ്ചും ജഡ്ജസിനും ടെക്നിക്കല്‍ ഓഫീഷ്യലുകള്‍ക്കും റിസര്‍വ് അമ്പയര്‍മാര്‍ക്കും വേണ്ടിയുള്ള ഓഫീഷ്യല്‍ ടേബിളും— അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സംഘാടകര്‍ക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല.
ഇലക്ട്രോണിക് സ്കോര്‍ ബോര്‍ഡ് ഡല്‍ഹിയില്‍നിന്നുള്ള കമ്പനി എത്തിക്കുമെന്ന് സംഘാടകര്‍ പറഞ്ഞെങ്കിലും എന്ന് സ്ഥാപിക്കുമെന്ന് അവര്‍ക്കു വ്യക്തതയില്ല. കോര്‍ട്ടില്‍ വെള്ളം തളിക്കുന്നതിന് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ജനറേറ്റര്‍ അടിയന്തിരമായി എത്തിക്കാന്‍ സംഘാടകര്‍ക്ക് ഹോക്കി കോമ്പറ്റീഷന് ഡയറക്ടര്‍ നിര്ദ്ദേശംനല്കി.
വിദേശ നിര്‍മിത ഹോക്കി ഗോള്‍പോസ്റ്റുകള്‍ വാങ്ങാനാണ് മുന്‍ തീരുമാനമെങ്കിലും സമയക്കുറവു മൂലം സായിയില്‍ നിന്ന് കടമെടുക്കാനാണ് ആലോചനയെന്നും സംഘാടകര്‍ പറഞ്ഞു.
കോഡ്ലെസ് മൈക്കുകള്‍, കളിക്കാരുടെ വിശ്രമ മുറികളില്‍ ആവശ്യമായ ഫര്‍ണീച്ചര്‍, ഡോപ്പിങ്ങ് മുറിയില്‍ പ്രാഥമിക ചികിത്സാ മരുന്നും യൂറിന്‍ സാമ്പിളും മറ്റും സൂക്ഷിക്കാന്‍ ശീതീകരണ സംവിധാനം എന്നിവ ഒരുക്കാനും സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റര്‍ക്ക് നിര്‍ദ്ദേശം നല്കി.
കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും നഗരത്തിലെ ഹോട്ടലുകളില്‍ താമസ സൗകരയം ഒരുക്കിയിട്ടുണ്ട്. എന്നാല്‍, കളിക്കാര്‍ക്ക് ഭക്ഷണം ഒരുക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
ഹോക്കി സ്റ്റേഡിയത്തിന്റെ നിര്‍മാണ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ചത്തെ ഗെയിംസ് ടെക്നിക്കല്‍ കമ്മിറ്റി അവലോകന യോഗത്തില്‍ അവതരിപ്പിക്കുമെന്ന് ഹോക്കി കോംപറ്റീഷന്‍ ഡയറക്ടര്‍ ഷക്കീല്‍ അഹമ്മദ് ഖുറേഷി പറഞ്ഞു.
ഹോക്കി കേരള ജനറല്‍ സെക്രട്ടറി അഫ്സല് അഹമ്മദ്, അസോസിയേറ്റ് സെക്രട്ടറി അനില്‍ തോമസ് കോശി എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: