തിരുവനന്തപുരം: സാംസ്കാരിക പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ക്ഷേമനിധിബോര്‍ഡ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. നിധിയില്ലാത്തതുതന്നെയാണ് പ്രതിസന്ധി. മൂന്നു വര്‍ഷം മുമ്പ് സിനിമാ നിര്‍മ്മാതാവ് ജി.സുരേഷ്കുമാര്‍ ചെയര്‍മാനായി രൂപംകൊണ്ട ക്ഷേമനിധി ബോര്‍ഡിന് ആവശ്യമായ ധനസമാഹരണം തടസ്സപ്പെട്ടതാണ് മുഖ്യപ്രശ്നം. സര്‍ക്കാരാകട്ടെ തുടക്കത്തില്‍ 10 ലക്ഷം രൂപ നല്കിയതല്ലാതെ മറ്റ് സഹായമൊന്നും നല്‍കിയിട്ടില്ല.
പതിനായിരത്തിലധികം അംഗങ്ങളുള്ള ഈ പദ്ധതി വഴി 1500 പേര്‍ക്ക് അവശ പെന്ഷന് നല്‍കുന്നുണ്ട്. പ്രതിമാസം 1000രൂപയാണ് നല്‍കിയിരുന്നത്. മൂന്നു മാസമായി ഇത് നല്‍കുന്നില്ല. മരുന്നുവാങ്ങാനും മറ്റും ഈ തുകയെ ആശ്രയിച്ചവരാണ് പരാതിയും പരിഭവവും പറയാനാകാതെ അന്ധാളിച്ചു നില്‍ക്കുന്നത്. സിനിമാടിക്കറ്റിന് തുച്ഛമായ തുക സെസ്സ് ഏര്‍പ്പെടുത്തി ധനസമാഹരണം നടത്താനുള്ള ശ്രമം നിയമക്കുരുക്കിലായി കിടക്കുകയാണ്. തിയറ്റര്‍ ഉടമകളാണ് കേസിന് പോയത്. അതിനിടയില്‍ ഇ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമവും പലവഴിക്കും തടയപ്പെട്ടു. ഒടുവില്‍ ഇതിനൊരു ധാരണയായി എന്നത് മാത്രമാണ് ആശ്വാസം.
അവശതയനുഭവിക്കുന്നവര്‍ക്ക് ഒരു കൈ സഹായം നല്കാന് സര്‍ക്കാരിന്റെ ഉദാരമായ സഹായം ഉണ്ടാകണമെന്ന് സുരേഷ്കുമാര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: