കൊച്ചി: ഫെഡറല്‍ ബാങ്ക്, 2014 ഡിസംബര്‍ 31ന് അവസാനിച്ച കാലയളവിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലം പ്രഖ്യാപിച്ചു. ഈ കാലയളവില്‍ ബാങ്കിന്റെ അറ്റാദായം 29.13 ശതമാനം വളര്‍ന്ന് 725.22 കോടിയായി ഉയര്‍ന്നു.2013ല്‍ ഇത് 561.60 കോടിയായിരുന്നു.
കിട്ടാക്കടങ്ങള്‍ കുറഞ്ഞുവരുന്നു. മൊത്തം കിട്ടാക്കടം 1201 കോടിയില്‍ നിന്നും 1067 കോടിയായി . അറ്റ കിട്ടാക്കടവും 356.26 കോടിയില്‍ നിന്നും 332.94 കോടിയായി .
ബാങ്കിന്റെ എന്‍ആര്‍ഇ ഡെപ്പോസിറ്റുകള്‍ 27.84 ശതമാനം വളര്‍ന്നു. ഇത് 22344.11 കോടിയായി. ലോ കോസ്റ്റ് ഡെപ്പോസിറ്റുകള്‍ (ഇഅടഅ) 14.03 ശതമാനം ഉയര്‍ന്ന് 19985.01 കോടിയായി. ബാങ്കിന്റെ മൊത്തം ഡിപ്പോസിറ്റുകള്‍ 13.53 ശതമാനം ഉയര്‍ന്ന് 57737.15 കോടിയില്‍ നിന്നും 65550.43 കോടിയിലെത്തി.
പുതിയ 6 ബ്രാഞ്ചുകളും 35 എടിഎമ്മുകളും ചേര്‍ത്ത് 2014 ഡിസംബര്‍ 31ന് ബാങ്കിന് 1220 ബ്രാഞ്ചുകളും 1470 എടിഎമ്മുകളുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: