ആലപ്പുഴ: പുന്നപ്രയിലും കളര്കോടുമുണ്ടായ രണ്ട് അപകടങ്ങളില്‍ രണ്ടു പേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ പുന്നപ്രയില്‍ ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് കൊല്ലംപറമ്പ് വീട്ടില്‍ നസീറിന്റെ ഭാര്യ സൗദ (42)യെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം രാവിലെ എട്ടോടെയായിരുന്നു അപകടം. വീട്ടില്‍ നിന്നും കടയിലേക്ക് കാല്‍നടയായി പോകവെ നിയന്ത്രണം വിട്ട ബൈക്ക് ഇവരെ ഇടിച്ചു നിലത്തിടുകയായിരുന്നു. പുന്നപ്ര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ദേശീയ പാതയില്‍ കളര്‍കോട് കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരനായ വ്യദ്ധന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈനകരി തോട്ടുവാത്തല നെല്ലാംക്കുന്നു വീട്ടില്‍ ചെല്ലപ്പനെ (65)യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഇയാള്‍ റോഡ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ വടക്കു ഭാഗത്തു നിന്നും തെക്കു ഭാഗത്തേക്കു പോയ കാര്‍ ഇയാളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ആലപ്പുഴ ട്രാഫിക് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: