അമ്പലപ്പുഴ: തകഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ അനുസ്മരണാര്‍ത്ഥം സംഗീതാര്‍ച്ചന സംഘടിപ്പിച്ചു. മകര വിളക്ക് ദിവസം ക്ഷേത്രത്തിലെ സന്ദര്‍ശകനായിരുന്ന സ്വാമിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനമായ ബുധനാഴ്ചയാണ് സംഗീതാര്‍ച്ചന നടത്തിയത്. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ പത്നി കല്യാണി ദക്ഷിണാമൂര്‍ത്തി ഭദ്രദീപം കൊളുത്തി. ഗാനരചയിതാവ് ബീയാര്‍ പ്രസാദ്, പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാമികളുടെ മക്കളായ വെങ്കിടേശ്വരന്, വിജയ, ശിഷ്യയും ഗായികയുമായ ഈശ്വരി പണിക്കര്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.എം.കാര്ത്തികേയന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: